KeralaLatestThiruvananthapuram

കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍; തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍

“Manju”

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ വിതരണം സംബന്ധിച്ച്‌ മുന്‍ഗണനാ പട്ടിക തയാറാക്കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഏറ്റവും കൂടുതല്‍ രോഗബാധയുള്ള മേഖലകളിലായിരിക്കും പ്രതിരോധ മരുന്ന് ആദ്യം വിതരണം ചെയ്യുക. രോഗവ്യാപനം കൂടിയ ജില്ലകളില്‍ ഡ്രൈ റണ്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിന്‍റെ കാര്യക്ഷമത ഉറപ്പാക്കാന്‍ സംസ്ഥാനത്ത് നാളെ ഡ്രൈ റണ്‍ നടക്കും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുക.

Related Articles

Back to top button