IndiaLatest

ബ്രഹ്മകുമാരീസ്‍ ആത്മീയാചാര്യ രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി ‍വിടവാങ്ങി

“Manju”

ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ വി​ദ്യാ​ല​യം ആ​ത്മീ​യ മേ​ധാ​വി ഡോ. ​ദാ​ദി ഹൃ​ദ​യ മോ​ഹി​നി (93) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യാ​യി സെ​യ്ഫി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​ജ​സ്ഥാ​ൻ മൗ​ണ്ട് അ​ബു​വി​ൽ ന​ട​ക്കും. ദാ​ദി ഗു​ൽ​സാ​ർ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മൃ​ത​ദേ​ഹം ഇ​ന്ന് അ​ബു റോ​ഡി​ലെ ബ്ര​ഹ്മ​കു​മാ​രീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രും. അ​വി​ടെ വെ​ള്ളി​യാ​ഴ്ച പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

ദാദിജിയുടെ വേർപാടിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അനുശോചനം രേഖപ്പെടുത്തി. ആത്മീയരംഗത്തിനു ഭാരതം ലോകത്തിനു നൽകിയ സംഭാവന ആയിരുന്നു രാജയോഗിനി ഡോ. ദാദി ഹൃദയമോഹിനി ജി. നമ്മുടെ ആദ്ധ്യാത്മിക പാരമ്പര്യത്തെ ലോകത്തിനു ബോധ്യപ്പെടുത്തുവാൻ ബ്രഹ്മകുമാരിസ് എന്ന പ്രസ്ഥാനത്തിലൂടെ ദാദി ഹൃദയമോഹിനി ജി യ്ക്കു കഴിഞ്ഞു. ശാന്തിഗിരി ആശ്രമവുമായി ഏറെ കാലത്തേ ബന്ധം ദാദി പുലർത്തിയിരുന്നു ദാദിയോടൊപ്പം കേരളത്തിനകത്തും പുറത്തും ഏറെ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നുവെന്നും സ്വാമി പറഞ്ഞു.

Related Articles

Back to top button