കോഴിക്കോട്: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കിയുമാണ് കുറച്ചത്.
ജില്ല കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡി.ടി.പി.സി) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ നിരക്ക് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ബീച്ചിലെ റിക്ലൈനര്‍ ചെയര്‍, ഹാമോക് തുടങ്ങിയ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേക ഫീസ് നല്‍കണം.