KeralaLatest

മുല്ലപെരിയാർ അണക്കെട്ടിന് സമീപം ഭൂചലനം

“Manju”

സ്വന്തം ലേഖകൻ

 

കുമളി: കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപപ്രദേശത്ത് ഭൂചലനം. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഉഗ്രശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ 2.3 , ആലടിയിൽ 2.5, കുളമാവിൽ 2 ഉം തീവ്രത രേഖപ്പെടുത്തി. നെടുംങ്കണ്ടത്തിന് സമീപം തൂക്കുപാലമാണ് പ്രഭവ കേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം വള്ളക്കടവ് പ്രദേശത്ത് ഇടിമുഴക്കം പോലെ ശബ്ദം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. വള്ളക്കടവ് മുതൽ കുറുപ്പു പാലം വരെ പ്രകമ്പനം അനുഭവപ്പെട്ടു. ഒരു മാസത്തിനിടെ പതിനാലോളം തവണ ഇടുക്കി പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായതായി കണക്കാക്കിയിരുന്നു.

Related Articles

Back to top button