Kasaragod

സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച്‌ അഞ്ചാം ക്ലാസുകാരന്‍

“Manju”

ശ്രീജ.എസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരത്ത് സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചിരിക്കുകയാണ് ഒരു അഞ്ചാം ക്ലാസുകാരന്‍. കാസര്‍ഗോഡ് നീലേശ്വരം തൈക്കടപ്പുറത്തെ അഹമ്മദ് ഇഹ്‌സാനാണ് സ്വന്തം ഇന്‍ക്യുബേറ്ററില്‍ ആറ് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്.

കൊവിഡ് കാരണം ക്ലാസ് മുറിയിലെ പഠനം നിലച്ചപ്പോള്‍ വീട്ടില്‍ പരീക്ഷണശാലയൊരുക്കി. സ്വന്തമായി ഒരു ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചു. കാര്‍ഡ് ബോര്‍ഡ് പെട്ടിയും തെര്‍മോക്കോളും ബള്‍ബും ഉപയോഗിച്ച്‌ തള്ളക്കോഴിയില്ലാതെ മുട്ട വിരിയിക്കാമെന്ന് ഈ കൊച്ചു മിടുക്കന്‍ നേരിട്ടറിഞ്ഞു. ആദ്യ പരീക്ഷണം വിജയിച്ചതോടെ തന്റെ ഇന്‍ക്യുബേറ്ററില്‍ കൂടുതല്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള ശ്രമത്തിലാണ് അഹമ്മദ് ഇഹ്‌സാന്‍.

Related Articles

Back to top button