KeralaLatest

കോവിഡ് പ്രതിരോധ സാമഗ്രികൾ വിലക്കുറവിൽ ലഭ്യമാക്കി ഇൻ ഹൗസ് ഡ്രഗ് ബാങ്ക്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കോവിഡ് പരിശോധനാ ഉപകരണവും പ്രതിരോധ സാമഗ്രികളും കുറഞ്ഞ വിലയിൽ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴി വിൽക്കാൻ നടപടിയായി.
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളും മറ്റും നിബന്ധനകൾക്കു വിധേയമായി പ്രവർത്തനം പുനരാരംഭിച്ചതോടെയാണ് വിലയിൽ കൂടുതൽ ഇളവുകളോടെ രോഗ പ്രതിരോധ സാമഗ്രികളും മറ്റും വിൽക്കുന്നത്. എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പ്രവർത്തിക്കുന്നത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ ജാഗ്രതയോടെയുള്ള സമീപനം തുടരുകയാണ്. പ്രതിരോധ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായാൽ ഇപ്പോൾ നടന്നുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തടസമില്ലാതെ കൂടുതൽ ശക്തമായി തുടരാനും സഹായമാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. രോഗലക്ഷണങ്ങളുടെ പ്രാഥമിക പരിശോധന നടത്തുന്നതിനുള്ള ഇൻഫ്രാറെഡ് തെർമൽ സ്കാനറുകളും കൂടാതെ എൻ 95 മാസ്കുകൾ, സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് എന്നിവയാണ് വില കുറച്ച് വിൽക്കുന്നത്. സർക്കാർ ആശുപത്രികളിലേയ്ക്കും ധനകാര്യ – സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഇവിടെ നിന്നും തെർമൽ സ്കാനറുകൾ വാങ്ങിക്കഴിഞ്ഞു. ഇനിയും കൂടുതൽ സ്ഥാപനങ്ങൾക്ക് ഇവ ആവശ്യമെങ്കിൽ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button