KeralaLatest

ആവലാതികള്‍ ഏറ്റുവാങ്ങി സാന്ത്വനം നല്‍കുന്നയിടങ്ങളാണ് പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

വിലങ്ങറ (കൊട്ടാരക്കര) : ഓരോ മനുഷ്യനും ഉള്ളില്‍ പലവിധ വൈഷമ്യങ്ങള്‍ പേറുന്നവരാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓടുന്നവരാണ് എല്ലാവരും. ജീവിതത്തിന്റെ പലമേഖലകളില്‍ വ്യാപരിക്കുന്നവര്‍ക്ക് പലവിധ പ്രശ്നങ്ങളുണ്ട്. അവരുടെ കുടുംബത്തില്‍ വൈഷ്യമങ്ങളുണ്ട്. അവിടെ നിന്നൊക്കെയുള്ള അനുഭവങ്ങളില്‍ നിന്നും ശാന്തിതേടിയാണ് ആദ്ധ്യാത്മിക കേന്ദ്രങ്ങളും, പ്രാര്‍ത്ഥനാലയങ്ങളും ക്ഷേത്രങ്ങളും ഓരോമനുഷ്യരും സന്ദര്‍ശിക്കുന്നത്. ആ ശാന്തി നല്‍കുവാന്‍ ആരാധനാലയങ്ങള്‍ക്ക് കഴിയുന്നതുകൊണ്ടാണ് ഭക്തരുടെ തിരക്ക് അവിടങ്ങളില്‍ ഉണ്ടാകുന്നത് എന്നും ശാന്തഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. കൊട്ടാരക്കര വിലങ്ങറ തൃക്കുഴിയൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 15-ാംമത് ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സി.അനില്‍കുമാര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ക്ഷേത്രം ദേവസം വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. സാന്ദീപനി ബാലഗോകുലം പ്രാര്‍ത്ഥനാഗാനമാലപിച്ച യോഗത്തിന് ദേവസ്വം ഭരണ സമിതി അംഗം വിനീത് വിജയന്‍ കൃതജ്ഞതയര്‍പ്പിച്ചു.

Related Articles

Back to top button