KeralaKozhikodeLatest

വിദേശങ്ങളില്‍ നിന്നും ഇതരസംസ്‌ഥാനങ്ങളില്‍ നിന്നും കൂടുതൽപ്പേർ എത്തുന്നു : അഴിയൂരില്‍ കനത്ത ജാഗ്രത

“Manju”

 

വടകര : വിദേശങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽപ്പേർ എത്തുന്നതോടെ അഴിയൂർ പഞ്ചായത്ത് അവർക്കുവേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി. മൂന്ന് കെയർ സെന്ററുകൾ പുതുതായി ഇതിനായി കണ്ടെത്തി. ഇതരസംസ്ഥാനത്തുനിന്ന് 146 പേരും വിദേശത്തുനിന്ന് 27 പേരും പഞ്ചായത്തിൽ എത്തി. ഇതിൽ 18 പേർ വീടുകളിലും ഒമ്പത് പേർ കോവിഡ് കെയർ സെന്‍ററുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. നാലുപേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

തുടർ പരിശോധനാ ഫലങ്ങൾ ഒന്നും ലഭിച്ചില്ല. കൊറോണ സെന്ററുകളിൽ സേവനം നടത്തുന്നവർക്ക് ഹെൽത്ത് സെന്ററിൽ പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഡോ. അബ്ദുൾ നസീർ, സി.എച്ച്. സജീവൻ, വഫ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button