KeralaKozhikodeLatest

പയ്യോളിയില്‍ ആരോഗ്യ പ്രവര്‍ത്തര്‍ക്ക് നേരെ കയ്യേറ്റം; പോലിസ് കേസെടുത്തു

“Manju”

 

വി എം സുരേഷ് കുമാർ

വടകര : നഗരസഭാ ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്തവർക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. കോട്ടക്കൽ 4 സെൻ്റ് കോളനിയിലെ പത്തോളം പേർക്കെതിരെ നഗരസഭ സെക്രട്ടറി ഷെറിൽ ഐറിൻ സോളമന്റെ നിർദേശപ്രകാരം ക്യത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ,അകലം പാലിക്കാതെ ഒത്തുകൂടിയതിനും, പകർച്ച വ്യാധി പ്രതിരോധ നിയമപ്രകാരവുമാണ് പയ്യോളി പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം ഹൈദരബാദിൽ നിന്ന് ലോറിയിൽ പയ്യോളിയിൽ എത്തിയ ആളെ സൗകര്യം ഉറപ്പു വരുത്തി ഹോം ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ച് തിരിച്ചു വരുന്നതിനിടെയാണ് അയൽവാസികൾ സംഘമായെത്തി. പയ്യോളി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫ്രാൻസിസ്, നഗരസഭ ജീവനക്കാരൻ എസ് എസ് വിശാഖ് എന്നിവരെയാണ് കയ്യേറ്റം ചെയ്തത്. വീട്ടിൽ സമ്പർക്ക വിലക്കിലാക്കിയ ആളെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്വപ്പെട്ട് രാത്രി മണിക്കൂറുകളോളം തടഞ്ഞ് വെച്ചു.

നഗരസഭ ചെയർപേഴ്സൺ വി.ടി ഉഷയും കൗൺസിലർ ചെറിയാവി സുരേഷ് ബാബുവും സ്ഥലത്തെത്തി. ഡി വൈ എസ് പി പ്രിൻസ് അബ്രഹാം, സി.ഐ ബിജു, എസ് ഐ സുനിൽ കുമാർ എന്നിവരുടെ നേത്യത്ത്വത്തിൽ പോലീസ് സംഘമെത്തിയാണ് ആരോഗ്യ പ്രവർത്തകരെ മോചിപ്പിച്ചത്. ഹോം ക്വാറൻ്റൈനിൽ പ്രവേശി പ്പിച്ച ആളെ പിന്നീട് നഗരസഭ കോവിഡ് കെയർ സെൻ്റെറിലേക്ക് മാറ്റി.

 

Related Articles

Back to top button