IndiaLatest

രാഷ്‌ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് ശശികല

“Manju”

ചെന്നൈ: എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല രാഷ്‌ട്രീയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. പാര്‍ട്ടിയുടെ തകര്‍ച്ച ഇനിയും കണ്ടുനില്‍ക്കാനാകില്ലെന്നും എല്ലാവരേയും നേരില്‍ക്കാണാന്‍ ഉടന്‍ എത്തുമെന്നും ശശികല അറിയിച്ചു.

ഒക്‌ടോബര്‍ 16ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സ്മൃതികുടീരം സന്ദര്‍ശിക്കാന്‍ ശശികല പദ്ധതിയിടുന്നുണ്ട്. ഇതിന് ശേഷം പ്രവര്‍ത്തകരെ നേരില്‍ കാണാനായി സംസ്ഥാന പര്യടനവും നടത്തുമെന്നാണ് വിവരം. ‘പാര്‍ട്ടിയെ നേരായ വഴിയ്‌ക്ക് നടത്താന്‍ ഞാന്‍ ഉടനെത്തും. പാര്‍ട്ടിയുടെ തകര്‍ച്ച എനിക്ക് കണ്ട് നില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ച്‌ നിര്‍ത്തുക എന്നതാണ് പാര്‍ട്ടിയുടെ നയം. നമുക്ക് ഒരുമിക്കാമെന്ന് ശശികല പറഞ്ഞു’.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇനി സജീവ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികല പറയുന്നത്. ഫെബ്രുവരി എട്ടിനാണ് ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പലരും കരുതിയത്.

എന്നാല്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറുമെന്ന് മാര്‍ച്ച്‌ 3 ന് ശശികല പ്രഖ്യാപിച്ചിരുന്നു. ജയില്‍ മോചിതയായി ഒരു മാസം തികയുന്നതിന് മുന്‍പ് ശശികല വീണ്ടും രാഷ്‌ട്രീയത്തിലേക്ക് വരുന്നതായി സൂചന നല്‍കിയിരുന്നു. അന്ന് ഒരു ശബ്ദ സന്ദേശമാണ് പ്രചരിച്ചത്. എഐഡിഎംകെ പാര്‍ട്ടി പ്രവര്‍ത്തകന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ പ്രതിസന്ധി തീര്‍ന്ന് കഴിഞ്ഞാല്‍ താന്‍ പാര്‍ട്ടിയെ നേരെയാക്കുമെന്ന് ശബ്ദ സന്ദേശത്തില്‍ ശശികല പറഞ്ഞിരുന്നു.

Related Articles

Back to top button