ArticleKeralaLatest

എവറസ്ററ് ആരോഹണത്തിന്റെ 67 വർഷങ്ങൾ

“Manju”

 

ഇന്ന് മെയ് 29 – എവറസ്ററ് ദിനം.! മനുഷ്യൻ ആദ്യമായി ‘ദേവഗിരി’യായ എവറസ്ററ് കീഴടക്കിയതിന്റെ ഓർമ്മയ്ക്കായാണ് മെയ് 29 എവറെസ്റ്റ് ദിനമായി കൊണ്ടാടുന്നത് .സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി 1953-ൽ മേയ് 29-ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്.

ലോകത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണു എവറസ്റ്റ്‌ കൊടുമുടി. ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്‌. നേപ്പാളി ഭാഷയിൽ സഗർമാഥാ(सगरमाथा) എന്നും സംസ്കൃതത്തിൽ ദേവഗിരി എന്നും ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും പേരുണ്ട്‌. 1961-ലെ ഒരു ഉടമ്പടിപ്രകാരമാണ്‌, എവറസ്റ്റ്, ചൈനയും നേപ്പാളുമായി പങ്കിടുന്നത്

സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരമുള്ള എന്ന നിലയ്ക്കാണ് എവറസ്റ്റിനു ഒന്നാം സ്ഥാനം എന്നാൽ ആകാശത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന എന്നൊരു മാനദണ്ഡമുണ്ട്..ഇതുപ്രകാരം ഏകവദോറിലെ ചിംന്പോരാസോ കൊടുമുടി എവറസ്റ്റിനെ പിൻ തള്ളി ഒന്നാം സ്ഥാനത്തെത്തി . ഭൂമധ്യരേഖയോട് അടുക്കുമ്പോൾ ഭൂമിയുടെ ഉയരം കൂടും.അതുകൊണ്ട് ഈ പ്രദേശത്തെ കൊടുമുടികൾക്കും കൂടുതൽ ഉയരം കിട്ടും . പക്ഷെ ഉയരത്തിന്റെ കാര്യത്തിൽ എവറസ്റ്റ് തന്നെയാണ് ശരിക്കും മുന്നിൽ

എവറസ്റ്റിന്റെ മുകളിലെത്താനായി എട്ട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവയെല്ലാം സംഘടിപ്പിച്ചത്, ആല്പൈൻ ക്ലബും, റോയൽ ജിയോഗ്രഫിക് സൊസൈറ്റിയും ചേർന്നാണ്. 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്.നേപ്പാളിലൂടെയുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് തിബറ്റിലൂടെ അതായത് എവറസ്റ്റിന്റെ വടക്കുവശം വഴിയാണ് ആരോഹണത്തിനു ശ്രമിച്ചിരുന്നത്.1951-ൽ എറിക് ഷിപ്റ്റണിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘമാണ് എവറസ്റ്റിന് തെക്കുവശം വഴി അതായത് നേപ്പാളിലൂടെയുള്ള ഒരു പാത തെളീച്ചത്.

1924-ൽത്തന്നെ മല്ലോറി, ഇർവിൻ എന്നീ പര്യവേഷകർ ഏതാണ്ട് 8535 അടി ഉയരത്തിലെത്തിയെങ്കിലും തുടർന്ന് അവരെ കാണാതായി. പിൽക്കാലത്ത്, 1933-ലെ ഒരു പര്യവേഷണസംഘം, മല്ലോറിയുടെ മഞ്ഞുകൊത്തി കണ്ടെത്തിയിരുന്നു.1999ൽ മല്ലോറിയുടെ ശരീരം കണ്ടെത്തി. അദ്ദേഹം എവറസ്റ്റ് കീഴടക്കിയിരുന്നതായി കരുതുന്നു

1953-ലെ വിജയകരമായ പര്യവേഷണം, ബ്രിഗേഡിയർ ജോൺ ഹണ്ട് ആണ് നയിച്ചത്. ഈ യാത്ര വളരെ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതും അന്നുവരെയുണ്ടായിരുന്ന അത്യാധുനികസജ്ജീകരണങ്ങളോടു കൂടിയതുമായിരുന്നു.

തണുപ്പുകാലത്തിനും മഴക്കാലത്തിനുമിടക്കുള്ള ചെറിയ കാലയളവാണ് എവറസ്റ്റ് കയറുന്നതിന് ഏറ്റവും യോജിച്ച സമയം. മുകളിലേക്ക് കൊണ്ടുപോകേണ്ട സാമഗ്രികളൊക്കെ ഷെർപ്പകൾ എന്ന ഒരു ജനവിഭാഗക്കാരാണ് കൊണ്ടെത്തിർച്ചിരുന്നത്. ഷെർപ്പകളുടെ സഹായമില്ലതെ എവറസ്റ്റ് കീഴടക്കൽ ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു

അവ്താർ സിംഗ് ചീമയാണ് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരൻ. നവാങ് ഗോംബു – എവറസ്റ്റ് രണ്ടു തവണ കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി ആയി.എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാൽ.
സന്തോഷ് യാദവ് എവറസ്റ്റ് രണ്ടുതവണ കീഴടക്കുന്ന ലോകത്തിലെ ആദ്യ വനിത
ആയി.ഉണ്ണിക്കണ്ണൻ എ.പി. വീട്ടിൽ – എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയും എവറസ്റ്റ് രണ്ടുതവണ കീഴടക്കുന്ന മലയാളിയും ആണ്

Related Articles

Back to top button