KeralaLatest

ടെലഫോൺ സർവ്വേ നടത്തി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പള്ളൂർ: ഓൺലൈൻ ക്ലാസിന്റെ ആവശ്യകതയും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സബർമതി ട്രസ്റ്റിന്റെ വിദ്യാഭ്യാസ വിഭാഗം
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ടെലഫോൺ സർവ്വേ നടത്തി. സാമ്പത്തീക മായി പിന്നോക്കം നിൽക്കുന്നവർ, സ്വന്തമായി ലാപ്ടോപ്, സ്മാർട്ട്‌ഫോൺ എന്നിവ ഇല്ലാത്തവർ, തീവ്രമായി നെറ്റ് വർക്ക് പ്രശനം നേരിടുന്നവർ എന്നിവർ അവരുടെ ആശങ്കകൾ ട്രസ്റ്റ് പ്രതിനിധികളുമായി പങ്കുവച്ചു. മാസങ്ങളായി ജോലി ഇല്ലാത്തതിനാൽ സ്മാർട്ട് ഫോൺ ഉണ്ടായിട്ടും അതിൽ ഡാറ്റാ ബാലൻസ് നിലനിർത്താൻ സാധിക്കാത്ത രക്ഷിതാക്കൾ അവരുടെ മക്കൾക്ക് ഓൺലൈൻ ക്ലാസ് നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആഭ്യർത്ഥന മാനിച്ച് പ്രസ്തുത വിഷയത്തിന് പരിഹാരം കാണാനായി മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ, മാഹി വിദ്യാഭ്യാസ മേലധ്യക്ഷൻ എന്നിവരെ സമീപിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ.മഹേഷ് പള്ളൂർ പറഞ്ഞു.
ട്രസ്റ്റ് വൈസ് ചെയർമാൻ മുനവർ പന്തക്കലിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ ടി ശ്രീനിവാസൻ,
സപ്ന അനിൽ, ബീന പി.ജി, കെ.കെ.വത്സൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button