IndiaLatest

പ്രധാനമന്ത്രി ബദരിനാഥ്-കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനം നടത്തും

“Manju”

ഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരിനാഥ്-കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനം നടത്തും. ക്ഷേത്രങ്ങള്‍ തുറന്ന ശേഷം അടുത്ത മാസമാകും മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ തീര്‍ത്ഥാടനത്തിന് മുന്നോടിയായി ചമോലി ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് യോഗം.

ശൈത്യകാലത്ത് ക്ഷേത്രങ്ങള്‍ ആറ് മാസം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ചാര്‍ധാം യാത്ര മെയ് 3 നാണ് ആരംഭിക്കുക. ഗംഗോത്രി യമുനോത്രി ക്ഷേത്രങ്ങളുടെ നടയും അന്ന് തുറക്കും. കേദാര്‍നാഥ് ബദരിനാഥ് ക്ഷേത്രങ്ങള്‍ മെയ് 6, മെയ് 8 എന്നീ തീയതികളിലാണ് തുറക്കുക. ഇതിന് ശേഷമാകും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക.

Related Articles

Back to top button