KeralaLatestThiruvananthapuram

കാർഷികോല്പന്നങ്ങൾക്ക് വില നല്കാതെ ഹോർടികോർപ്

“Manju”

ജ്യോതിനാഥ്. കെ.പി

 

നെടുമങ്ങാട്: കർഷരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ തുടങ്ങിയ നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര മാർക്കറ്റ് കർഷകർക്ക് പാരയാകുന്നു. ഹോർട്ടികോർപ്പാണ് ഇവിടുന്ന് നാടൻ പച്ചക്കറികളും വാഴക്കുലകളും മറ്റും ശേഖരിച്ച് വിറ്റഴിക്കുന്നത്.

ശേഖരിക്കുന്ന ഉല്‌പന്നങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ പണമെത്തുമായിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഫെബ്രുവരി മുതലുള്ള ഒരു കോടിയോളം രൂപയാണ് കർഷകർക്ക് നല്കാനുള്ള തെന്ന് കർഷക സംഘം നെടുമങ്ങാട് ഏര്യാ കമ്മിറ്റി ആരോപിച്ചു.

കർഷകർക്ക് നല്കാനുള്ള മുഴുവൻ തുകയും ഉടൻ നല്‍കണമെന്നാവശ്യപ്പെട്ട് കർഷക സംഘം നേതൃത്വത്തിൽ ജൂൺ 1 രാവിലെ 10.30 ന് കാർഷിക വിപണിക്ക് മുൻപിൽ കർഷകർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധിക്കും.

സമരം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: ആർ. ജയദേവൻ ഉത്ഘാടനം ചെയ്യും. ലക്ഷങ്ങൾ മുടക്കി പാട്ട ഭൂമിയിൽ കൃഷി ഇറക്കി ഉല്പന്നങ്ങൾ നല്കിയ കർഷകർ വില ഹോർട്ടികോർപ്പിന് നല്‍കാത്തത് നിമിത്തം പുതുതായി കൃഷി ഇറക്കാനാകാതെ വിഷമിക്കുകയാണെന്ന് ഏര്യാ സെക്രട്ടറി ആർ. മധുവും പ്രസിഡൻ്റ് പി .ജി.പ്രേമചന്ദ്രനും പറഞ്ഞു.

Related Articles

Back to top button