KeralaLatestThiruvananthapuram

എം. എല്‍. എ. ക്വാറന്റൈന്‍ നിരീക്ഷണത്തില്‍ നിന്നും മോചിതനായി

“Manju”

കൃഷ്ണകുമാര്‍ സി.

വെഞ്ഞാറമൂട്: വമനപുരം എം.എല്‍.എ. യുടെ ക്വാറന്റൈന്‍ നിരീക്ഷണം കഴിഞ്ഞതായുളള കത്ത്;

പ്രിയപ്പെട്ടവരെ.

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, സുരാജ് വെഞ്ഞാറമൂടും, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് എസ്.സി. ബി. ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട് സി.ഐ യും പങ്കെടുത്ത കാരണത്താൽ.Secondary contact list – ൽ പ്പെട്ട് ഞാനും മറ്റുള്ളവരും Home quarantine – ലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോൾ വെഞ്ഞാറമൂട് CI യുടെ Swab റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ Cl യും Secondary contact – ൽ ഉള്ള ഞങ്ങളും നിരീക്ഷണത്തിൽ നിന്നും മോചിതരായി. ഈ വാർത്തയും ഞാൻ നിങ്ങളുമായും പങ്കുവയ്ക്കുന്നു.

Home quarantine ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവർ നിരവധിയാണ്.വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മിൽ എന്നതുകൊണ്ട് ഞാനതിന് തുനിയുന്നില്ല.

ഞായറാഴ്ച്ച എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകുമല്ലോ…

സ്നേഹപൂർവ്വം
ഡി.കെ.മുരളി എം.എൽ.എ

Related Articles

Back to top button