KeralaLatest

*ഇത് ‘അൺലോക്ക്’ വൺ: മൂന്ന് ഘട്ടമായി രാജ്യം ലോക്ക്ഡൗണിന് പുറത്തേക്ക്, ഇളവുകൾ ഇങ്ങനെ

“Manju”

പ്രജീഷ് വള്ള്യായി

ജൂൺ 8 മുതൽ താഴെപ്പറയുന്ന മേഖലകൾക്ക് തുറന്ന് പ്രവർത്തിക്കാം:
1) ആരാധനാലയങ്ങൾ
2) ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സർവീസുകൾ
3) ഷോപ്പിംഗ് മാളുകൾ
4) ഇവിടങ്ങളിൽ പ്രവർത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങൾ എങ്ങനെ വേണം എന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ഘട്ടം 2

1) സ്കൂളുകൾ, കോളജുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷം, തുറക്കും. എല്ലാ സംസ്ഥാനങ്ങളും അതാത് മേഖലകളിലെ അധികൃതരോട് ചർച്ച നടത്തിയ ശേഷം, ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. ജൂലൈ മുതൽ ഇവ ഏതാണ്ട് തുറന്ന് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകും.
2) ഇവിടെയും, പ്രവർത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങൾ എങ്ങനെ വേണം എന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ഘട്ടം 3

1) നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം താഴെപ്പറയുന്ന മേഖലകൾ നിയന്ത്രണങ്ങളോടെ എപ്പോൾ തുറന്ന് പ്രവർത്തിക്കാം/ തുറക്കാം/ തുടങ്ങാം എന്ന് തീരുമാനിക്കും.
2) അന്താരാഷ്ട്ര വിമാനയാത്രകൾ (കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ഇല്ലാത്തത്)
3) മെട്രോ റയിൽ സംവിധാനം
4) സിനിമാ ഹാളുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, എന്‍റർടെയിൻമെന്‍റ് പാർക്കുകൾ, തീയറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, സമാനമായ മറ്റിടങ്ങൾ
5)സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, മത ചടങ്ങുകളും, നിരവധി ആളുകൾ ഒന്നിച്ചു കൂടുന്ന അത്തരം പ്രദേശങ്ങളും.

Related Articles

Back to top button