KeralaLatest

‘കേരളം ദി സിഗ്നേച്ചര്‍ ഓഫ് ഗോഡ്’ മ്യൂസിക് ആല്‍ബം പുറത്തിറക്കി

“Manju”

Image result for 'കേരളം ദി സിഗ്നേച്ചര്‍ ഓഫ് ഗോഡ്' മ്യൂസിക് ആല്‍ബം പുറത്തിറക്കി

ശ്രീജ.എസ്

സംഗീത സംവിധായകന്‍ മിഥുന്‍ നാരായണന്‍ ഒരുക്കിയ ‘കേരളം ദി സിഗ്നേച്ചര്‍ ഓഫ് ഗോഡ്’ മ്യൂസിക് ആല്‍ബം സരിഗമ യൂട്യൂബ് ചാനല്‍ പുറത്തിറക്കി. കേരളത്തിന്റെ പ്രകൃതിയും കലാരൂപങ്ങളും മുന്‍നിര്‍ത്തി ഒരുക്കിയിട്ടുള്ള ആല്‍ബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീരാജ് സഹജന്‍, അഷിത അജിത് എന്നിവരുടെ ശബ്ദത്തില്‍ പിറന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്.

കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടന്‍ കലകളും പ്രദേശങ്ങളുടെ പ്രത്യേകതകളും ആറന്‍മുള്ള കണ്ണാടി നിര്‍മ്മാണം ഉള്‍പ്പടെയുള്ള പരമ്പരാഗത തൊഴിലുകളും വേറിട്ട രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ‘കേരളം ദി സിഗ്നേച്ചര്‍ ഓഫ് ഗോഡ്’ സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്.
ലീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീലാ ദേവിയമ്മ ഭവാനിയമ്മ നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് ലാല്‍ ആണ്. എഡിറ്റര്‍ : റെക്സണ്‍ ജോസഫ്.

Related Articles

Back to top button