KeralaLatest

10,919 പേര്‍ ഒരുമിച്ച്‌ വിരമിക്കുന്നത് സമീപകാലത്ത് ആദ്യമാണ്.

“Manju”

10,919 പേര്‍ ഒരുമിച്ച്‌ വിരമിക്കുന്നത് സമീപകാലത്ത് ആദ്യമാണ്.തിരുവനന്തപുരം: യാത്ര അയപ്പും യാത്ര പറയലും ഫോട്ടോ എടുപ്പും വീടുകളില്‍ കൊണ്ടാക്കുന്ന പതിവ് ആചാരങ്ങളുമില്ലാതെ തികച്ചും നിശബ്ദമായി അവര്‍ പിരിഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള 10,919 ജീവനക്കാരാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വീസിന്റെ പടിയിറങ്ങിയത്.

ഇത്രയും പേര്‍ ഒരുമിച്ച്‌ വിരമിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. ഇന്ന് ഞായര്‍ കൂടിയായതോടെ ഓഫീസുകളില്‍ വരാതെ അവസാന ദിവസം വീടുകളില്‍ തന്നെ വിരമിക്കലാവുകയാണ്. സര്‍വീസില്‍ കയറിയ ദിനങ്ങള്‍ എത്രപെട്ടെന്നാണ് കടന്നുപോയതെന്ന് ഓര്‍മ്മിച്ചുകൊണ്ട് ഇന്നലെ ഓഫീസുകളിലെ അവസാന നിമിഷങ്ങള്‍ അവര്‍ പങ്കുവച്ചു. മുപ്പതും മുപ്പത്തിയഞ്ച് വര്‍ഷവും അതിന് താഴെയും മുകളിലും സര്‍വീസുള്ളവരാണ് വിരമിക്കുന്നത്. പലര്‍ക്കും ഓര്‍ക്കാന്‍ ഒളിമങ്ങാത്ത അനുഭവങ്ങള്‍ ഒത്തിരിയാണ്. അത് സന്തോഷമായും സങ്കടമായും സൂക്ഷിച്ചുകൊണ്ടാണ് വിരമിക്കല്‍.

സെക്രട്ടേറിയറ്റില്‍ നിന്നും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നുമായി 122 പേരാണ് വിരമിച്ചത്. ഇതില്‍ പൊതുഭരണ വകുപ്പില്‍ നിന്ന് 84 പേരും, ധനവകുപ്പില്‍ നിന്ന് 11പേരും നിയമവകുപ്പില്‍ നിന്ന് 9 പേരും , നിയമസഭയില്‍ നിന്ന് 18 പേരുമാണ് വിരമിക്കുന്നത്.

ഇതില്‍11 ഐ.പി.എസുകാരും 18 മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടും.

Related Articles

Back to top button