InternationalLatest

ഇന്ത്യക്കെതിരേ തിരിഞ്ഞ ചൈനയെ നേരിടാന്‍ ലോകം ഒന്നിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

വാഷിങ്ടണ്‍ : അതിര്‍ത്തിയിലെ ചൈനീസ് കൈയേറ്റങ്ങള്‍ക്കെതിരെ സൈന്യത്തെ വിന്യസിക്കുമെന്ന് അമേരിക്ക. ചൈനീസ് ആധിപത്യം വെല്ലുവിളിയാണ്. ഇതിനെതിരെ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബ്രസല്‍സ് ഫോറത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും വന്‍ തോതില്‍ സൈനികസാന്നിദ്ധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്.

യൂറോപ്പിലെ സൈനിക സാന്നിധ്യം കുറച്ച്‌ ചൈനയ്‌ക്കെതിരെ വിന്യസിക്കുമെന്നും പോംപിയോ അറിയിച്ചു. ജര്‍മ്മനിയിലെ അമേരിക്കന്‍ സൈന്യത്തിന്റെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ അറിയിച്ചിരുന്നു. ഈ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. അതേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ജര്‍മനിയില്‍ നിന്ന് സൈനികരെ കുറയ്ക്കുന്നത് തന്ത്രപരമായ തീരുമാനമാണെന്നും സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന സൂചനയും പോംപിയോ നല്‍കിയത്.ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ആധിപത്യവും വെല്ലുവിളിയാണെന്നും പോംപിയോ പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ, ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. ദക്ഷിണ ചൈനാ കടലിലെ ഇവരുടെ ആധിപത്യവും രാജ്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ടു തന്നെ യുഎസ് സൈന്യം ഇതിനെ ചെറുക്കുന്നതിനായി നിലകൊള്ളുമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഘര്‍ഷ മേഖലയായ ഗല്‍വാന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് സൈന്യം ഭാഗികമായി പിന്മാറി. ഇന്ത്യ- ചൈന കോര്‍ കമാന്‍ഡര്‍ തലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടി. പെട്രോളിങ് പോയിന്റ് 14ന് സമീപം നിലയുറപ്പിച്ചിരുന്ന സൈനികരുടെ എണ്ണത്തില്‍ കുറവു വരുത്തിയ ചൈന ഇവിടെനിന്നും സൈനിക വാഹനങ്ങള്‍ പൂര്‍ണമായും പിന്നിലേക്ക് മാറ്റി.

ഗല്‍വാന്‍വാലിയില്‍ ഇന്ത്യന്‍ സൈഡിലുള്ള ഉന്നത പ്രദേശങ്ങളില്‍ സൈന്യം പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. മലകള്‍ക്ക് മുകളിലെ ആധിപത്യമാണ് ഇന്ത്യയുടെ ലക്ഷ്യം. മലകള്‍ക്ക് മുകളിലൂടെ ചൈനീസ് സൈന്യത്തെ ലക്ഷ്യമിട്ടുള്ള പുതിയ പട്രോളിങ് റൂട്ടുകളും കരസേന തുറന്നു.

Related Articles

Check Also
Close
  • ……
Back to top button