IndiaLatest

മേയ് മൂന്നിന് ശേഷം രാജ്യത്ത് ഇളവുകള്‍ ഉണ്ടാകും

“Manju”

നന്ദകുമാർ വി ബി

ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷം രാജ്യത്ത് പല ജില്ലകളിലും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്ന്
കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്‍കുന്നു. ആഭ്യന്തരമന്ത്രാലയത്തില്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ അവലോകന യോഗം ചേര്‍ന്നിരുന്നു.

ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മേയ് മൂന്ന് വരെ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.

Related Articles

Leave a Reply

Back to top button