AlappuzhaLatest

ഉഷാദേവിക്ക് പശുക്കള്‍ മക്കളെപ്പോലെ

“Manju”

ചേ​ര്‍​ത്ത​ല:

“മോ​​ളേ ക​ല്ലൂ…. ഇ​വി​ടെ വ​രു..

ബി​സ്ക​റ്റ് ക​ഴി​ച്ചോ….​വാ… കാ​റ്റേ​റ്റ് ടി.​വി കാ​ണാം …”

ഈ വിളിയും പറച്ചിലും കേള്‍ക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും വീട്ടിലുള്ള ആരോടോ ആണ് സംസാരിക്കുന്നതെന്ന്.  എന്നാല്‍ അല്ല.  ഇത് പശുക്കളോടും കുട്ടികളോടുമാണ് ഈ സംസാരവും പറച്ചിലുമൊക്കെ.  മാത്രമല്ല  അവര്‍ക്കൊപ്പമാണ് ഈ സ്ത്രീയുടെ ഉറക്കവും എല്ലാം. അവരാണ് അവര്‍ക്ക് കൂട്ടും.  ഭ​ര്‍​ത്താ​വ് സ​ദാ​ശി​വ​ന്‍ 2005 ന​വം​ബ​ര്‍ 13ന് ​മ​രി​ച്ചു. സ്വ​കാ​ര്യ​ബ​സ് സ​ര്‍​വി​സ് ന​ട​ത്തി​യി​രുന്ന ഭര്‍ത്താവിന്റെ മരണത്തോടെ ഇവര്‍ തികച്ചും ഒറ്റപ്പെട്ടു.   ജീ​വി​തം വ​ഴി​മു​ട്ടി​യ​തോ​ടെ ഉ​ഷാ​ദേ​വി ഒ​റ്റ​പ്പെ​ട​ലി​ല്‍​നി​ന്ന് ആ​ശ്വാ​സം ക​ണ്ടെ​ത്തി​യ​ത് പ​ശു​വ​ള​ര്‍​ത്ത​ലി​ലാ​യി​രു​ന്നു. നി​ല​വി​ല്‍ അ​ഞ്ച് പ​ശു​ക്ക​ളു​ണ്ടെ​ങ്കി​ലും ഒ​ന്നി​നാ​ണ്​ ക​റ​വ​യു​ള്ള​ത്. കൊ​ഴു​പ്പ് തീ​രെ കു​റ​വു​ള്ള​തി​നാ​ല്‍ പാ​ല് വാ​ങ്ങാ​ന്‍ ആ​രും വ​രാ​റി​ല്ല. കി​ട്ടു​ന്ന പാ​ല് കി​ടാ​ങ്ങ​ള്‍​ക്കും വീ​ട്ടി​ലെ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന പ​ട്ടി​ക​ള്‍​ക്കും പൂ​ച്ച​യ്ക്കു​മാ​യി ന​ല്‍​കു​ക​യാ​ണ് പ​തി​വ്. പെ​ന്‍​ഷ​ന്‍ തു​ക കൊ​ണ്ട് വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​ക​ളും വാ​ങ്ങി​യാ​ല്‍ മ​റ്റ് ചെ​ല​വു​ക​ള്‍​ക്ക് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് ഉ​ഷാ​ദേ​വി ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്.
ല​ക്ഷ്മി​ക്കാ​ണ് ഇ​പ്പോ​ള്‍ ക​റ​വ​യു​ള്ള​ത്. ഇ​വ​ള്‍​ക്ക് മൂ​ന്ന് കു​ട്ടി​ക​ളാ​ണ്. ക​ണ്ണ​ന്‍, ത്ര​യ​മ്ബ​ക, ക​ല്യാ​ണി​യെ​ന്ന്​ പേ​രു​ള്ള ക​ല്ലു, അ​പ്പു, ഇ​വ​യി​ല്‍ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക്കു​റു​മ്ബു​ള്ള കി​ടാ​രി​യാ​ണ് ക​ല്ലു. വീ​ട്ടി​നു​ള്ളി​ല്‍ ക​ഴി​യു​ന്ന പ​ശു​ക്ക​ള്‍ മൂ​ത്ര​വും ചാ​ണ​ക​വു​മി​ട​ണ​മെ​ങ്കി​ല്‍ ഉ​ഷാ​ദേ​വി​യെ ആം​ഗ്യ ഭാ​ഷ കാ​ണി​ക്കും. ഉ​ട​ന്‍ ബ​ക്ക​റ്റു​മാ​യി എ​ത്തി ആ​വ​ശ്യം ക​ഴി​ഞ്ഞാ​ല്‍ പു​റ​ത്ത് കൊ​ണ്ടു​പോ​യി ക​ള​യു​ക​യാ​ണ് പ​തി​വ്.
2015ല്‍ ​ചേ​ര്‍​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ആ​ദ​ര​വും ആ ​വ​ര്‍​ഷം​ത​ന്നെ ക്ഷീ​ര​ക​ര്‍​ഷ​ക അ​വാ​ര്‍​ഡും ഉ​ഷാ​ദേ​വി​യെ തേ​ടി​യെ​ത്തി. ഒ​രേ​യൊ​രു ദുഃ​ഖ​മാ​ണ് ഉ​ള്ള​ത്. മ​ഴ​ക്കാ​ല​ത്ത്​ വീ​ടി​ന് ചു​റ്റും മ​ഴ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ പ​ശു​ക്ക​ളെ പു​റ​ത്തേ​യ്ക്ക് പോ​ലും കൊ​ണ്ടു​പോ​കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ പ​ല​വി​ധ ഓ​ഫി​സു​ക​ളും ക​യ​റി​യി​ട്ടും ന​ട​ന്നി​ല്ല. മ​ന്ത്രി പി.​പ്ര​സാ​ദി​നോ​ട് അ​വ​സ്ഥ​ക​ള്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ഷാ​ദേ​വി.

Related Articles

Back to top button