AlappuzhaKeralaLatest

സൗജന്യ കാലിത്തീറ്റ വിതരണം

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾ ആരെങ്കിലും നിരീക്ഷണത്തിലുള്ള ക്ഷീര കർഷകർക്ക് സൗജന്യ കാലിത്തീറ്റ വിതരണം നടത്തി.

നഗരസഭാ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു.

സീനിയർ വെറ്റിനറി സർജൻ ഡോ. ദീപു ഫിലിപ്പ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ.സജിൻ മാത്യു, വിജി ചെറിയാൻ, ജെ.ജമീലത്ത്, ജെ. ഷൈനിമോൾ എന്നിവർ പ്രസംഗിച്ചു. ക്ഷീരകർഷകരുടെ ഒരു പശുവിന് 100 കിലോ കാലിത്തീറ്റ വീതമാണ് സൗജന്യമായി വിതരണം ചെയ്തത്.

Related Articles

Back to top button