KeralaLatest

റിസർവ് ബാങ്കിൻറെ പേരിൽ വ്യാജസന്ദേശങ്ങള്‍ ജാഗ്രത

“Manju”

ശ്രീജ.എസ്

 

മുംബൈ: റിസർവ് ബാങ്കിൻറെ പേരിൽ ഇ- മെയിലിലും എസ്.എം.എസ്. മുഖേനയും എത്തുന്ന തട്ടിപ്പുസന്ദേശങ്ങളിൽ ജാഗ്രതവേണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിൻറെ ഇമെയിലുകളെ അനുകരിച്ച് സാമ്പത്തികത്തട്ടിപ്പു് ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്.

ആർ.ബി.ഐ., റിസർവ് ബാങ്ക് പേമെൻറ് തുടങ്ങിയ വാക്കുകൾ ഉൾപ്പെടുത്തിയാകാം ഇ-മെയിൽ വിലാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവുക. rbi.org.in എന്ന ഡൊമെയ്നിൽ മാത്രമായിരിക്കും റിസർവ് ബാങ്ക് ഇ-മെയിൽ സന്ദേശങ്ങൾ ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം ഈ ഡൊമെയ്ൻകൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും.

സാധാരണക്കാർക്ക് നേരിട്ട് റിസർവ് ബാങ്ക് ഇ-മെയിൽ അയക്കാറില്ല. അതുകൊണ്ടുതന്നെ പൊതുജനവും സാമ്പത്തികസ്ഥാപനങ്ങളും ഇത്തരം ഇ-മെയിലുകൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്ന് ആർ.ബി.ഐ. അറിയിച്ചു.

Related Articles

Back to top button