InternationalLatest

ഹോക്കിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

“Manju”

ടോക്കിയോ ; ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ടീം. ഇന്ന് നടന്ന മത്സരത്തില്‍ അവര്‍ ശക്തരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി. സമനിലയില്‍ അവസാനിക്കേണ്ട മത്സരമാണ് അവസാന മിനിറ്റിലെ തകര്‍പ്പന്‍ ഗോളുകളുടെ ബലത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഒളിമ്പിക്സിലെ ഇന്ത്യയുടെ മൂന്നാം ജയമാണിത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ കുമാര്‍, ഹര്‍മ്മന്‍പ്രീത് സിംഗ്, വിവേക് സാഗര്‍ പ്രസാദ് എന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തിലെ ആദ്യ രണ്ട് ക്വാര്‍ട്ടറിലും രണ്ട് ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ ആയില്ല. വരുണ്‍ കുമാറിലൂടെ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ ആദ്യ ഗോള്‍ നേടി. പിന്നീട് മൈക്കോ കാസെല്ല അര്‍ജന്റീനയെ സമനിലയില്‍ എത്തിച്ചു. നാലാം ക്വാര്‍ട്ടറില്‍ ആയിരുന്നു ഇത്. സമനിലയിലേക്ക് മത്സരം നീങ്ങുമെന്ന ഘട്ടത്തില്‍ അര്‍ജന്റീനയെ ഇന്ത്യ മികച്ചൊരു ഫീല്‍ഡ് ഗോളുമായി ഞെട്ടിച്ചു. ഒരു മിനിറ്റ് വ്യത്യാസത്തില്‍ പെനാള്‍ട്ടി കോര്‍ണറിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി.

Related Articles

Back to top button