KeralaLatest

സി.വി വര്‍ഗീസ് ജില്ലാ സെക്രട്ടറി

“Manju”

ഇടുക്കി: ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി വര്‍ഗീസിനെ തെരഞ്ഞടുത്തു. നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് സി.വി വര്‍ഗീസ്. ഇന്നത്തെ സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് കെകെ ജയചന്ദ്രന്‍ മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് സി.വി വര്‍ഗീസിനെ തെരഞ്ഞെടുത്തത്.

സി.വി വര്‍ഗീസ് 1979 ല്‍ പാര്‍ട്ടി അംഗത്വം ലഭിച്ച വര്‍ഗീസ് സീജവ പ്രവര്‍ത്തകനായിരുന്നു. 2001 മുതല്‍ ജില്ലാ കമ്മിറ്റി അംഗമാവുകയും, അതിന് ശേഷം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാവുകയുമായിരുന്നു.39 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ 10 പേ​ര്‍ പു​തു​മു​ഖ​ങ്ങ​ളാ​ണ്. മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ എം.​എം.​മ​ണി​യു​ടെ മ​ക​ള്‍ സു​മ സു​രേ​ന്ദ്ര​നും ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. ടി.എം ജോണ്‍, രമേശ് കൃഷ്ണന്‍, എംഎന്‍ ഹരിക്കുട്ടന്‍, സുശീല ആനന്ദ്, സിഹി സതീഷ് തുടങ്ങിയവരാണ് ജില്ലാ സെക്രട്ടേറിയേറ്റില്‍ അംഗങ്ങളായ മറ്റുള്ളവര്‍. ഏഴ് പേരെ ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button