IndiaLatest

വരുണ്‍ സിങ്ങിന്റെ സംസ്കാരം ഇന്ന് ഭോപ്പാലില്‍

“Manju”

ബംഗളൂരു: കുന്നൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്കാരം ഇന്ന് ഭോപ്പാലില്‍ നടക്കും.
ബംഗളൂരു യെലഹങ്കയിലെ വ്യോമതാവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഭോപ്പാലിലെ സണ്‍സിറ്റിയില്‍ എത്തിച്ച മൃതദേഹം രാവിലെ പൊതുദര്‍ശനത്തിനു വെയ്ക്കും. കുടുംബം താമസിക്കുന്ന ഇന്നര്‍കോട്ട് അപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്ന പാര്‍ക്കില്‍ പൊതുദര്‍ശനത്തിനു വെക്കുന്ന മൃതദേഹം ബൈരാഗര്‍ ശ്മശാനത്തില്‍ ഉച്ചയോടെ സംസ്കരിക്കും.
വ്യാഴാഴ്ച സൈനിക ആശുപത്രിയില്‍നിന്ന് യെലഹങ്കയിലെ വ്യോമതാവളത്തിലേക്കെത്തിച്ച മൃതദേഹത്തില്‍ കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട്, സൈനിക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വരുണ്‍ സിങ്ങിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ഭോപ്പാലിലേക്ക് കൊണ്ടുപോയത്.
വൈകിട്ട് മൂന്നോടെ ഭോപാല്‍ സിറ്റി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സൈനികരും മറ്റ് ഉദ്യോഗസ്ഥരും പുഷ്പാഞ്ജലി അര്‍പ്പിച്ചു. അതിനിടെ, ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന് ലോക്സഭ ആദരമര്‍പ്പിച്ചു. വരുണ്‍ സിങ്ങിന്റെ വിയോഗത്തെക്കുറിച്ച്‌ പരാമര്‍ശിച്ച സ്പീക്കര്‍ ഓം ബിര്‍ള, അനുശോചനം രേഖപ്പെടുത്തി. അംഗങ്ങളുടെ പേരിലും സ്പീക്കര്‍ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് സഭ രണ്ടു മിനിറ്റ് മൗനമാചരിച്ചു.

Related Articles

Back to top button