KeralaLatest

‘മകനെ അവസാനമായി ഒരുനോക്ക് കാണണം: കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മ കാത്തിരിക്കുന്നു

“Manju”

‘മകനെ അവസാനമായി ഒരുനോക്ക് കാണണം: കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മ കാത്തിരിക്കുന്നു

ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം. കഴിഞ്ഞ മുപ്പതിന് മരിച്ച കൊച്ചി കുമ്പളം സ്വദേശി ഗണേഷ് മനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായംതേടി അമ്മ മുഖ്യമന്ത്രിയെ സമീപിച്ചു. കട്ടിലില്‍ നിന്നുവീണ് മരിച്ചുവെന്നാണ് സുഹൃത്തുക്കള്‍ നാട്ടിലറിയിച്ചത്.കരഞ്ഞു കലങ്ങിയ കണ്ണുകളും സ്വരമടഞ്ഞ വാക്കുകളുമായി ഈ അമ്മ കാത്തിരിക്കുകയാണ്. മകനെ അവസാനമായി ഒരു വട്ടംകൂടി കാണാന്‍. കഴിഞ്ഞ മുപ്പതിനാണ് കുമ്പളം സ്വദേശി ഗണേഷ് മനു മരിച്ചുവെന്ന് സുഹൃത്തുക്കള്‍ നാട്ടിലറിയിച്ചത്. രണ്ടുതട്ടായുള്ള കട്ടിലിന്റെ മുകളില്‍നിന്ന് ഉറക്കത്തില്‍ താഴെവീണുവെന്നും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
നിലത്തുവീണ മനു രാത്രി മുഴുവന്‍ അവിടെ കിടന്നിട്ടും അറിഞ്ഞില്ലെന്ന സുഹൃത്തുക്കളുടെ വാദം സംശയമുണര്‍ത്തി. മരിക്കുന്നതിന് തലേദിവസം മുറിയില്‍വച്ച് കയ്യേറ്റമുണ്ടായതായി മനു വീട്ടിലറിയിച്ചിരുന്നു. പ്രശ്നങ്ങളില്ലെന്നു പറഞ്ഞെങ്കിലും താമസസ്ഥലം മാറാന്‍ അമ്മ പറയുകയും ചെയ്തു.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെ അങ്കലാപ്പിലാണ് എല്ലാവരും. ദുബായിലെ ഗ്രാഫിക് ഡിസൈന്‍ കമ്പനിയിലാണ് മനു ജോലി ചെയ്തിരുന്നത്. മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന ആവശ്യവും ബന്ധുക്കള്‍ക്കുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും അത് പൂര്‍ണമായും വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നില്ല.

Related Articles

Back to top button