IndiaKeralaLatest

ഡല്‍ഹിയില്‍ കനത്തമഴയും വെള്ളപ്പൊക്കവും; ഒരു മരണം

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ നാശംവിതച്ച്‌ കനത്തമഴ. രണ്ടു മരണം. മിന്റോ റോഡിലെ വെള്ളക്കെട്ടില്‍ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. വെള്ളംപൊങ്ങിയ അണ്ടര്‍ പാസിലൂടെ ലോറി കൊണ്ടുപോകാന്‍ ശ്രമിച്ചതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ജഹാംഗീര്‍പുരിയില്‍ അമ്പത്തഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.

ബസുകളടക്കം നിരവധി വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങി. നഗരത്തില്‍ വെള്ളക്കെട്ടില് അകപ്പെട്ട 10പേരെ അഗ്നിശമനസേന രക്ഷിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. അഴുക്കുചാലില്‍നിന്ന് വെള്ളം ഇരച്ചു കയറി നിര്‍മാണത്തിലിരുന്ന വീട് ഒലിച്ചുപോയി. ആംആദ്മി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ പഴി ചാരാനുള്ള സമയമല്ലെന്ന് മുഖമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Related Articles

Back to top button