KeralaLatest

സൗദി അറേബ്യയിലെ പള്ളികളില്‍ ജുമഅ ഇന്ന് പുനരാരംഭിക്കും

“Manju”

ശ്രീജ.എസ്

 

ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ ഇന്ന് ജുമഅ നമസ്‌കാരവും ഖുതുബയും പുനരാരംഭിക്കും. ആദ്യ ജുമഅ പ്രസംഗം ആരോഗ്യ മുന്‍കരുതലുകളെക്കുറിച്ചായിരിക്കണമെന്ന്​ മതകാര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുല്‍ ലത്തീഫ്​ ബിന്‍ അബ്​ദുല്‍ അസീസ്​ ആലുശൈഖ്​ നിര്‍ദേശം നല്‍കി.

ആളുകള്‍ക്ക്​ ഉപകാരപ്രദമായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ഉദ്ബോധിപ്പിക്കുന്നതില്‍ ജുമഅ പ്രസംഗത്തിന്​ വലിയ പ്രധാന്യമുണ്ട്​. ഇതുകൊണ്ടാണ്​ ആദ്യ ജുമഅ പ്രസംഗം കോവിഡ്​ മുന്‍കരുതലുകളെക്കുറിച്ചായിരിക്കണമെന്ന്​ നിര്‍ദേശിച്ചതെന്നും മതകാര്യ വകുപ്പ്​ മന്ത്രി പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ പള്ളികള്‍ ഞായറാഴ്ചയാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാകും ജുമഅ നമസ്‌കാരം.

Related Articles

Back to top button