KeralaLatest

ചായം ജംഗ്ഷനിൽ സ്മാര്‍ട്ട് വെയിറ്റിംഗ് ഷെഡ്ഡ്

“Manju”

വിതുര- ചായം റസിഡന്‍സ് അസോസിയേഷന്റെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥന മാനിച്ച് ചായം ജംഗ്ഷനില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്മാര്‍ട്ട് വെയിറ്റിംഗ് ഷെഡ്ഡിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് വി കെ മധു നിര്‍വ്വഹിച്ചു. സൗജന്യ വൈഫൈ സോളാര്‍ പാനല്‍, മൊബൈല്‍ ചാര്‍ജര്‍, എഫ് എം റേഡിയോ, തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് വെയിറ്റിംഗ് ഷെഡ്ഡിന്റെ പണിയാണ് ചായം ജംഗ്ഷനില്‍ ആരംഭിച്ചത്. വിതുര പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ എ, പുരുഷേത്തമന്‍ നായര്‍ എസ്, സതീഷ് ചന്ദ്രന്‍ നായര്‍, മണ്ണറ വിജയന്‍, എസ്. രാധാകൃഷ്ണന്‍, പി. രാധാകൃഷ്ണന്‍, പി.ഷൈജു, പി.കേശവന്‍ നായര്‍, എം .പി,,ജയകുമാര്‍, എന്,‍ ശ്രീകുമാര്‍, എന്‍, അശോകന്‍, കോണ്‍ട്രാക്ടര്‍ ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button