KeralaLatest

ഭക്ഷ്യധാന്യ കിറ്റ് ഇനി സപ്ലൈകോ വഴിയും വാങ്ങാം

“Manju”

 

അഖിൽ ജെ എൽ

സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണംചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റ് ഇനി സപ്ലൈകോ വഴിയും വാങ്ങാം.ഈ മാസം പത്താം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും.റേഷന്‍ കടയിലൂടെ കിറ്റ് ലഭിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതുപ്രകാരം 87,28,806 കിറ്റുകള്‍ ആണ് സര്‍ക്കാര്‍ തയ്യാറാക്കിയത്.974.03 രൂപ വില വരുന്നുണ്ട് ഒരു കിറ്റിന്. ഏകദേശം 756 കോടി രൂപയാണ് കിറ്റ് വിതരണത്തിന് സര്‍ക്കാര്‍ ചെലവിട്ടത്.

Related Articles

Back to top button