IndiaInternationalLatest

2028 ലോ​സ് ആ​ഞ്ച​ല്‍​സ് ഒളിമ്പിക്സിൽ ഇ​ന്ത്യ മുന്‍പില്‍ എ​ത്തും

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: 2028 ലോ​സ് ആ​ഞ്ച​ല്‍​സ് ഒളിമ്പിക്സിൽ ഇ​ന്ത്യ ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നു കരസ്ഥ​മാ​ക്കു​മെ​ന്നു കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ ടാര്‍ജ​റ്റ് ഒ​ളി​മ്പിക് പോ​ഡി​യം ജൂ​നി​യ​ര്‍ സ്കീം ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2028 ലോ​സ് ആ​ഞ്ച​ല്‍​സ് ഒ​ളി​മ്പിക്സി​ല്‍ മെ​ഡ​ല്‍ നേ​ട്ട​ത്തി​ല്‍ ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ല്‍ എത്തുകയാ​ണ് ഇ​ന്ത്യ ല​ക്ഷ്യം​ വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി പ​ദ്ധ​തി​ക​ളും പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചു കഴിഞ്ഞതാ​യും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ത്യ ഒ​രു കാ​യി​ക ശ​ക്തി​യാ​കു​ന്ന​ത് എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും സ്വ​പ്ന​മാ​ണ്. അ​തി​ലേ​ക്കാ​ണു കേന്ദ്ര സ​ര്‍​ക്കാ​രും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ലോ​സ് ആ​ഞ്ച​ല്‍​സ് ഒ​ളിമ്പിക്സി​നാ​യി കു​ട്ടി​ക​ളെ വാര്‍ത്തെ​ടു​ക്കു​ന്ന​തി​നാ​ണു ടാ​ര്‍​ജ​റ്റ് ഒ​ളി​മ്പിക് പോ​ഡി​യം ജൂ​നി​യ​ര്‍ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

10-12 വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ടാ​ര്‍​ജ​റ്റ് ഒ​ളി​മ്പിക് പോ​ഡി​യം ജൂ​നി​യ​ര്‍ സ്കീം. ​ഈ പ​ദ്ധ​തി​യി​ലൂ​ടെ കാ​യി​ക ആ​ഭി​മു​ഖ്യ​മു​ള്ള കു​ട്ടി​ക​ളെ കണ്ടെ​ത്തു​ക​യും അ​വ​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button