InternationalLatest

ലിവര്‍പൂള്‍ സ്വന്തമാക്കാന്‍ സൗദി – ഖത്തര്‍

“Manju”

ഫെന്‍വെ സ്പോര്‍ട്സ് ഗ്രൂപ്പ് വില്‍പ്പനക്ക് വച്ച ലിവര്‍പൂള്‍ സ്വന്തമാക്കാന്‍ സൗദി അറേബ്യ- ഖത്തര്‍ സംയുക്ത ബിസിനസ് ഗ്രൂപ്പ് രംഗത്ത് വന്നത് ആയി സൂചന. 3 ബില്യണ്‍ പൗണ്ട് ആവും ഇവര്‍ ലിവര്‍പൂള്‍ സ്വന്തമാക്കാന്‍ മുന്നോട്ട് വക്കുന്ന കരാര്‍ തുക എന്നാണ് സൂചന.

നിലവില്‍ ഒരു അമേരിക്കന്‍ ഗ്രൂപ്പും ലിവര്‍പൂളിന് ആയി രംഗത്ത് ഉണ്ട്. സ്വകാര്യ ബിസിനസ് ഗ്രൂപ്പ് ആണ് സൗദി-ഖത്തര്‍ ഗ്രൂപ്പ് എങ്കിലും രാജ കുടുംബങ്ങളും ആയി ഇവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളത് എന്നും സൂചനകള്‍ ഉണ്ട്. നിലവില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ടീമുകള്‍ക്ക് അറബി ഉടമകള്‍ ആണ് ഉള്ളത്.

Related Articles

Back to top button