IndiaLatest

സൂര്യനഗരി എക്‌സ്‌പ്രസ് ട്രെയിന്‍ പാളം തെറ്റി

“Manju”

ജോധ്പൂര്‍: സൂര്യനഗരി എക്‌സ്‌പ്രസ് ട്രെയിനിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. കുറച്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു.

ബാന്ദ്ര ടെര്‍മിനസില്‍ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സൂര്യനഗരി എക്‌സ്‌പ്രസ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് പന്ത്രണ്ടോളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്‌തു.

Related Articles

Back to top button