IndiaLatest

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ മുങ്ങി മരിച്ചു

“Manju”

പരിശീലനത്തിനിടെ അപകടം; പാരാ സ്‌പെഷ്യൽ ഫോഴ്‌സ് ക്യാപ്റ്റൻ മുങ്ങി മരിച്ചു

ശ്രീജ.എസ്

ജയ്പൂര്‍: പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ അങ്കിത് ഗുപ്ത മുങ്ങി മരിച്ചു. ജോധ്പൂരിന് സമീപമുള്ള കയ് ലന തടാകത്തിലാണ് അങ്കിത് ഗുപ്ത മുങ്ങി മരിച്ചത്. 10 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ മരുഭൂമിയില്‍ യുദ്ധം ചെയ്യുന്ന പ്രത്യേക സംഘത്തിലെ അംഗമായിരുന്നു അങ്കിത്.
ഹെലികോപ്റ്ററില്‍ നിന്നും കയ് ലന തടാകത്തിലേയ്ക്ക് ചാടിയുള്ള പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. നാല് സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനത്തിന് ശേഷം മൂന്ന് പേര്‍ മടങ്ങിയെത്തിയെങ്കിലും ഒരാള്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അങ്കിത് മുങ്ങി മരിച്ചതായി കണ്ടെത്തിയത്.
28കാരനായ അങ്കിത് ഗുപ്ത ഗുരുഗ്രാം സ്വദേശിയാണ്. ഇക്കഴിഞ്ഞ നവംബര്‍ 23നാണ് അങ്കിത് വിവാഹിതനായത്. എന്നാല്‍, പരിശീലനം പൂര്‍ത്തിയാക്കാനായി സേനയ്‌ക്കൊപ്പം ചേര്‍ന്നതിനാല്‍ ഭാര്യയ്‌ക്കൊപ്പം വളരെ ചുരുങ്ങിയ സമയം മാത്രമാണ് അദ്ദേഹം ചെലവഴിച്ചത്.

Related Articles

Back to top button