KeralaLatestMalappuram

ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങളറിയാൻ തിങ്കളാഴ്ച്ച വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

“Manju”

മലപ്പുറം: ജില്ലയിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ വിവരങ്ങൾ അറിയാനായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ തിങ്കളാഴ്ച രാവിലെ പത്തിന് വിദ്യാഭ്യാസ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചതായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു .

വിദ്യാഭ്യാസ ഉപഡയറക്ടർ, ഹയർസെക്കന്ററി സെക്കന്ററി വിദ്യാഭ്യാസ റീജനൽ ഡയറക്ടർ ,വി എച്ച് എസ് ഇ അസി. ഡയറക്ടർ ,എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസർ,ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരുടെ യോഗമാണ് വിളിച്ചത് .ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കൃത്യമായ കണക്കുകളുമായാണ് യോഗത്തിനെത്തേണ്ടത് .കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക ഓൺലൈൻ പഠനസൗകര്യമില്ലാത്തതിനാൽ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചത് .

Related Articles

Back to top button