കട്ടിലില് നിന്ന് വീണ് കൈ ഒടിഞ്ഞു, ആശുപത്രിയിലെത്തിച്ച മൂന്നര വയസുകാരി മരിച്ചു
മലപ്പുറം: വീട്ടിലെ കട്ടിലില് നിന്ന് വീണ് കൈ കൈയൊടിഞ്ഞതിനെ തുടര്ന്ന് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചതിനെ തുടര്ന്ന് ആശുപത്രിയില് സംഘര്ഷം. ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയില് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കല് സ്വദേശി താഴത്തെ പീടിയക്കല് ഖലീല് ഇബ്രാഹിം- ഉമ്മുഹബീവി ദമ്പതികളുടെ മൂന്നര വയസുള്ള മകള് മിസ്റ ഫാത്തിമയാണ് മരണപ്പെട്ടത്. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോള് മയക്കാനുള്ള മരുന്ന് കൊടുത്ത് വീണ്ടും ബാന്റെജിടാമെന്ന് പറഞ്ഞു. അനസ്തേഷ്യ ചെയ്തപ്പോള് ഡോസ് കൂടിപ്പോയതാണ് കാരണം. കുട്ടിയുടെ മരണത്തില് ഉത്തരവാദിയായവര്ക്കെതിരെ […]Read More