IndiaLatest

അഞ്ച് ചീറ്റകളെ കൂടി ഉള്‍വനത്തിലേക്ക് തുറന്ന് വിടാനൊരുക്കി

“Manju”

രാജ്യത്ത് അഞ്ച് ചീറ്റകളെ കൂടി ഉള്‍വനത്തിലേക്ക് തുറന്നു വിടാനുള്ള തയ്യാറെടുപ്പുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. മണ്‍സൂണിന് മുന്‍പാണ് ചീറ്റകളെ ഉള്‍വനത്തിലേക്ക് തുറന്നു വിടുക. സാധാരണയായി കാലാവസ്ഥ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും, ഭക്ഷണവും പാര്‍പ്പിടവും കണ്ടെത്താനും ബുദ്ധിമുട്ടുള്ളതിനാല്‍ മണ്‍സൂണ്‍ കാലയളവില്‍ മൃഗങ്ങളെ ഉവനത്തിലേക്ക് തുറന്നു വിടാറില്ല. അതിനാലാണ് ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇവയെ പുതിയ വാസ സ്ഥലങ്ങളിലേക്ക് മാറ്റുന്നത്.

മൂന്ന് പെണ്‍ ചീറ്റകളെയും, രണ്ട് ആണ്‍ ചീറ്റകളെയുമാണ് ഉള്‍വനത്തിലേക്ക് തുറന്നു വിടുന്നത്. ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തു കടക്കാന്‍ അനുവദിക്കുമെന്നും, അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടക്കാത്ത പക്ഷം അവയെ തിരിച്ചു പിടിക്കില്ലെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഒബന്‍, ആശ എന്നെ വിളിപ്പേരുകള്‍ ഉള്ള രണ്ട് ചീറ്റകളെ ഉള്‍വനത്തിലേക്ക് തുറന്നു വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നമീബിയയില്‍ നിന്ന് അഞ്ച് ചീറ്റകളെയും, ഈ വര്‍ഷം സൗത്ത് ആഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെയുമാണ് രാജ്യത്ത് എത്തിച്ചത്.

Related Articles

Back to top button