മുക്കം: അകാലത്തില്‍ തങ്ങളോട് വിട പറഞ്ഞ സഹപ്രവര്‍ത്തകന്റെ സ്മരണയ്ക്ക് സര്‍ക്കാര്‍ സ്കൂളില്‍ പാര്‍ക്ക് നിര്‍മിച്ചു നല്കി സഹ അധ്യാപകര്‍. നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന കെ.വി.അബ്ദുല്‍ നാസറിന്റെ സ്മരണയ്ക്കായാണ് ഈ വര്‍ഷം വിരമിക്കുന്ന സഹപ്രവര്‍ത്തകര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒരുക്കിയത്. പ്രധാനാധ്യാപകന് കെ.വി.അബ്ദുല്‍ മജീദ്, അധ്യാപികമാരായ കെ.ടി.നസീമ, സി.സരോജിനി എന്നിവര്‍ ചേര്‍ന്നാണ് ഈ പാര്‍ക്ക് സജ്ജമാക്കിയത്. 2021 ഓഗസ്റ്റ് 31ന് ആണ് കെ.വി.അബ്ദുല്‍ നാസര്‍ ഹൃദയസ്തംഭനം മൂലം മരിച്ചത്. കോവിഡ് മൂലം അവധിയായിരുന്നെങ്കിലും അന്നും നാസര്‍ സ്കൂളിലെത്തിയിരുന്നു
Related Articles
കുഞ്ഞുങ്ങളെ റോഡില്‍ സുരക്ഷിതരാക്കാം; മോട്ടര്‍ വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്
December 4, 2023 3:03 PM
Check Also
Close
-
ബിഹാറിൽ കോവിഡ് കേസുകൾ അര ലക്ഷം കടന്നുAugust 1, 2020 10:47 AM