LatestThiruvananthapuram

കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളുമായിട്ടുള്ള മന്ത്രിതല ചർച്ച ഇന്ന്

“Manju”

കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ നേതൃത്വത്തിൽ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുക്കും. അംഗീകൃത തൊഴിലാളി യൂണിയനുകളായ ഐ എൻ ടി യു സി, സി ഐ ടി യു, ബി എം എസ് പ്രതിനിധികളുമായാണ് മന്ത്രിതല ചർച്ച നടക്കുന്നത്.

കെ എസ് ആർ ടി സിയിലെ വിവിധ വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും. ജൂലൈ മാസത്തെ ശമ്പള വിതരണത്തോടനുബന്ധിച്ച് ഐ എൻ ടി യു സി – സി ഐ ടി യു അനുകൂല യൂണിയനുകൾ പണിമുടക്കിന് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് 26 ന് 24 മണിക്കൂർ പണിമുടക്കിനാണ് നോട്ടീസ് നൽകിയത്.

Related Articles

Back to top button