IndiaLatest

മദ്ധ്യപ്രദേശില്‍ കനത്ത മഴയും പ്രളയവും

“Manju”

ഭോപ്പാല്‍ : മദ്ധ്യപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറായ തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഗ്വാളിയാര്‍-ചംബല്‍ മേഖലയില്‍ 1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശിവപുരി ജില്ലയിലെ അടല്‍ സാഗര്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.ശിവപുരി, ഷിയോപൂര്‍, ഗ്വാളിയോര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. 16,00ല്‍പ്പരം ആളുകളെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷപെടുത്തി.

പ്രളയബാധിത മേഖലകളില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സാദ്ധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button