പയ്യന്നൂര്‍: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍നിന്ന് ആറുലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പിലാത്തറ മേരിമാത സ്കൂളിന് സമീപത്തെ നസ്റിയ വില്ലയില്‍ നജീബി (38)നെ പരിയരം മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂരിനടുത്ത യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് 2020 ഡിസംബര്‍ മുതല്‍ പണം വാങ്ങിയതായാണ് പരാതി. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡോക്ടറാണെന്ന് പറഞ്ഞാണത്രെ പണം വാങ്ങിയത്.
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.