ArticleKeralaLatest

ശിവാജി ഛത്രപതി ആയിട്ട് 346 വർഷം

“Manju”

ശിവാജി ഭോസാലെ ഒന്നാമൻ ഛത്രപതി ശിവാജി,  മറാഠ സാമ്രാജ്യത്തിന്റെ ഉത്ഭവത്തിന് രൂപം നൽകിയ ഇന്ത്യൻ യോദ്ധാവും-രാജാവും ആയിരുന്നു ബിജാപൂരിലെ ആദിൽഷാഹി സുൽത്താനത്തിൽ നിന്ന് ശിവാജി ഒരു രാജ്യം നിർമ്മിച്ചു. 1674 ൽ റായ്ഗഡിലെ തന്റെ സാമ്രാജ്യത്തിന്റെ ഛത്രപതി (ചക്രവർത്തി) ആയി കിരീടമണിഞ്ഞു. 1674 ജൂണിൽ ( ആറിനോ പതിനാറിനോ എന്ന് സംശയമുണ്ട് ) ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.

മുഗള്‍ സാമ്രാജ്യത്തിന്റെ ഇരുണ്ട യുഗത്തില്‍ നിന്നും ഹിന്ദു സ്വാഭിമാനമുണര്‍ത്തി നവയുഗത്തിന് നാന്ദി കുറിച്ച മഹാനായ ചക്രവര്‍ത്തിയാണ് ഛത്രപതി ശിവാജി.1627 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ഇപ്പോൾ പൂനെ ജില്ലയിലുള്ള ജുന്നാർ നഗരത്തിനടുത്തുള്ള ശിവനേരിയിലെ കുന്നിൻ കോട്ടയിലാണ് ശിവാജി ജനിച്ചത്. അദ്ദേഹത്തിന്റെ ജനനത്തീയതിയിൽ പണ്ഡിതന്മാർ വിയോജിക്കുന്നു. ശിവാജിയുടെ ജനനത്തെ (ശിവാജി ജയന്തി) അനുസ്മരിപ്പിക്കുന്ന അവധിദിനമായി ഫെബ്രുവരി 19 മഹാരാഷ്ട്ര സർക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക ദേവതയായ ശിവായ് ദേവിയുടെ പേരിലാണ് ശിവാജിയുടെ പേര്. ഡെവാൻ സുൽത്താനേറ്റുകളെ സേവിച്ച മറാത്ത ജനറലായിരുന്നു ശിവാജിയുടെ പിതാവ് ഷഹാജി ഭോൻസ്ലെ ദേവഗിരിയിലെ യാദവ് രാജകുടുംബത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന സർദാർ സിന്ധ്ഖേഡിലെ ലഖുജി ജാദവറാവുവിന്റെ മകളായ ജിജാബായിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ.

മാതാവില്‍ നിന്ന് ഇതിഹാസ-പുരാണകഥകള്‍ കേട്ടുവളര്‍ന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്ര ജ്ഞനുമായാണ് വളര്‍ന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.

ധാർമ്മിക ബോധത്തിന്റെ നിറകുടമായശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ
ശിവാജിയെ ആകർഷിച്ചു .തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെഅനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം
സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെഅദ്ദേഹം ആഗ്രഹിച്ചു

.ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴില്‍ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീര്‍ന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂര്‍ത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയര്‍ത്തിയത്.

ശിവാജിയുടെ വീക്ഷണങ്ങളില്‍ രാഷ്ട്രത്തിന്റെ ഉയര്‍ച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനി വേശ ശക്തികള്‍ക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തില്‍ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തില്‍ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാല്‍ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.

സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളില്‍ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അറംഗസീബിന്റെ കോട്ടകളില്‍ സ്വന്തം ബന്ധുക്കള്‍ തന്നെ ഉദ്യോഗസ്ഥരായപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ ശിവാജി ബന്ധുക്കളെ മാറ്റി നിര്‍ത്തി.
കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്ര മീമാംസകനായിരുന്നു ശിവാജി.

അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത് അതിനാലാണ്. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. മ്ലേഛന്മാരുടെ കയ്യില്‍ നിന്നും ഹിന്ദുക്കളെ രക്ഷിച്ചെടുത്തവന്‍. ഹിന്ദു ധര്‍മത്തെ പുന : പ്രതിഷ്ഠിച്ചവന്‍ .

ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശിവാജിക്ക് കഴിഞ്ഞു . അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല അടിമ ത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്‌കരിച്ചു. ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക് ആത്മവിശ്വാസം നല്‍കിയതില്‍ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്.

തന്റെ ജീവിതത്തിലുടനീളം, മുഗൾ സാമ്രാജ്യം, ഗോൽക്കൊണ്ടയിലെ സുൽത്താനത്ത്, ബിജാപൂരിലെ സുൽത്താനത്ത്, യൂറോപ്യൻ കൊളോണിയൽ ശക്തികൾ എന്നിവരുമായി സഖ്യത്തിലും ശത്രുതയിലും ശിവാജി ഏർപ്പെട്ടു. ശിവാജിയുടെ സൈനിക സേന മറാത്ത മേഖലയെ സ്വാധീനിക്കുകയും കോട്ടകൾ പിടിച്ചെടുക്കുകയും പണിയുകയും മറാത്ത നാവികസേന രൂപീകരിക്കുകയും ചെയ്തു. നന്നായി ചിട്ടപ്പെടുത്തിയ ഭരണസംഘടനകളുമായി ശിവാജി സമർത്ഥവും പുരോഗമനപരവുമായ സിവിൽ ഭരണം സ്ഥാപിച്ചു. പുരാതന ഹിന്ദു രാഷ്ട്രീയ പാരമ്പര്യങ്ങളും കോടതി കൺവെൻഷനുകളും പുനരുജ്ജീവിപ്പിച്ച അദ്ദേഹം പേർഷ്യൻ ഭാഷയേക്കാൾ മറാത്തിയുടെയും സംസ്‌കൃതത്തിന്റെയും ഉപയോഗം കോടതിയിലും ഭരണത്തിലും പ്രോത്സാഹിപ്പിച്ചു.

ഛത്രപതി ശിവാജി മഹാരാജ് 1674-ല്‍ ഇന്നത്തെ മഹാരാഷ്ട്രയില്‍ റായിഗഡ് കേന്ദ്രമാക്കി മറാത്താ സാമ്രാജ്യം സ്ഥാപിച്ചതിന്റെ ഓര്‍മ്മയിലാണ് ദേശസ്‌നേഹികള്‍ ഹിന്ദുസാമ്രാജ്യദിനം ആഘോഷിക്കുന്നത്.മറ്റും പരസ്പര കലഹങ്ങള്‍കൊണ്ടും അലസതകൊണ്ടും സുഖലോലുപതകൊണ്ടും സര്‍വ്വോപരി സമാജചിന്തയ്ക്കതീതമായ സ്വാര്‍ത്ഥതകൊണ്ടും ഭരണതലത്തില്‍ ദുര്‍ബ്ബലമായിപ്പോയ നാട് അതിന്റെ പരിണതഫലങ്ങളായ കടന്നുകയറ്റങ്ങളുടേയും, ‘വരത്ത’ന്മാരുടെ ഭരണത്തിന്റെയും കെടുതികളനുഭവിച്ചു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ശിവാജി സ്ഥാപിച്ച സാമ്രാജ്യത്തിന് അച്ചടക്കമുള്ള സുസജ്ജമായ സൈന്യവും ഹിന്ദുത്വത്തില്‍ ഊന്നിയുള്ള ഭരണവ്യവസ്ഥയുമുണ്ടായിരുന്നു.

ആ സാമ്രാജ്യം അനായാസമായി നേടിയെടുത്തതല്ല. ഏതൊരു ദേശസ്‌നേഹിയേയും ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള ഉറച്ച ലക്ഷ്യബോധത്തോടും അവധാനതയോടും കൂടിയുള്ള പ്രവര്‍ത്തനത്തിന്റെ ലക്ഷ്യപ്രാപ്തിയായിരുന്നു അത്.പരമ്പരാഗതമായി കൈമാറിക്കിട്ടിയ കിരീടത്തിന്റെയോ ചെങ്കോലിന്റെയോ അവകാശിയല്ലാതിരുന്ന വീരശിവാജി ‘സ്വയമേവ മൃഗേന്ദ്രതാ’ എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ് ഛത്രപതിയായത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലഘട്ടം മുഗളസാമ്രാജ്യത്തിന്റേയും, അവരുടെ സാമന്തന്മാരും മറ്റുമായ സുല്‍ത്താന്മാരുടേയും ഭരണകാലഘട്ടമായിരുന്നു. വലിയ സൈനികസന്നാഹങ്ങളുണ്ടായിരുന്ന അവരെയൊക്കെ നേരിടുവാന്‍ സര്‍വ്വസാധാരണക്കാരെ ചേര്‍ത്ത് സൈന്യമുണ്ടാക്കുകയും അവര്‍ക്ക് ഗറില്ലായുദ്ധമുറകളിലും മറ്റും പരിശീലനം നല്‍കുകയും ചെയ്തു ശിവാജി.

Related Articles

Back to top button