IndiaLatest

സ്വര്‍ണവില പവന് ₹400 കൂടി

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച്‌ സംസ്ഥാനത്ത് സ്വര്‍ണവില പവന് ഇന്നലെ 400 രൂപ കൂടി 34,720 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച്‌ വില 4,340 രൂപയായി. ഈമാസം ഒന്നിന് പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമായിരുന്നു വില; അത് സര്‍വകാല റെക്കാഡാണ്. കഴിഞ്ഞമാസം 18നും ഇതേ വിലയില്‍ സ്വര്‍ണം എത്തിയിരുന്നു.
ദേശീയ വിപണിയില്‍ (ന്യൂഡല്‍ഹി) ഇന്നലെ പത്തുഗ്രാമിന് വില 46,479 രൂപയില്‍ നിന്നുയര്‍ന്ന് 46,844 രൂപയായി. രാജ്യാന്തര വില ഔണ്‍സിന് 1,706 ഡോളറില്‍ നിന്ന് ഉയര്‍ന്ന് 1,718 ഡോളറിലുമെത്തി. ഇതാണ്, വില വര്‍ദ്ധനയ്ക്ക് കാരണം. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.

Related Articles

Back to top button