KeralaLatest

പ്രസാദം സ്വീകരിച്ചാല്‍ കോവിഡ് വരുമെന്ന വിഡ്ഢിത്തം അംഗീകരിക്കാന്‍ കഴിയില്ല

“Manju”

ശ്രീജ.എസ്

 

കോഴിക്കോട്: ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദം സ്വീകരിച്ചാല്‍ കോവിഡ് വരുമെന്നും മദ്യം വാങ്ങാന്‍ എല്ലാ നിയന്ത്രണവും തെറ്റിച്ച് അടിയുണ്ടാക്കി വരി നിന്നാല്‍ കോവിഡ് പകരില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.മുരളീധരന്‍ എം.പി. ഭക്തര്‍ക്ക് സംതൃപ്തിയോടെ പ്രാര്‍ഥിക്കാനുള്ള അവസരമൊരുക്കണം. അല്ലാതെ ദൂരെ കൊടിയുടെ മുന്നില്‍ നിന്ന് ആ വിളക്കിരിക്കുന്നിടത്താണോ വിദ്വാന്‍ എന്ന് ചോദിക്കുന്നവരുടെ കൂട്ടത്തിലല്ല യഥാര്‍ഥ വിശ്വാസിയെന്നും മുരളീധരന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രം പറഞ്ഞിട്ടാണ് ആരാധനാലയങ്ങള്‍ തുറന്നത്. തുറന്നപ്പോള്‍ ബി.ജെ.പിക്കാര്‍ പറയുന്നു തുറക്കേണ്ടെന്ന്. തങ്ങളാണ് ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷകരെന്നാണ് ചിലര്‍ മേനി നടിച്ച് നടക്കുന്നത്. എന്നാല്‍ അങ്ങനെ വിശ്വാസികളുടെ സംരക്ഷണം ആരേയും ഏല്‍പിച്ചിട്ടില്ല. അത് വിശ്വാസികള്‍ തീരുമാനിക്കും. കൃത്യമായ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് തന്നെ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്താന്‍ കഴിയും. അതിന് ശ്രമിച്ചാല്‍ മതിയെന്നും കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button