KeralaLatest

മന്ത്രി ജി സുധാകരനെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

“Manju”

റെജിപുരോഗതി

അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പായൽ കുളങ്ങര പുത്തൻ പറമ്പ് വീട്ടിൽ രവീന്ദ്രന്റെ മകനും വിമുക്ത ഭടനുമായ സുന്ദർ ജി (44) യെ യാണ് പുന്നപ്ര എസ് എച്ച് ഒ പി വി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കരിമണൽ ഖനനവുമായി ബന്ധപെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ ഫേസ്ബുക്കിലൂടെ ആ ക്ഷേപിച്ചതിനാണ് ഇയാൾ അറസ്റ്റിലാകുന്നത് തോട്ടപ്പള്ളി സ്പിൽ വെയിൽ നിന്നും ഖനനം ചെയ്യുന്ന ധാതു മണൽ ഖനനത്തിന് ചവറ ഐ ആർ ഇ കമ്പനിക്ക് സർക്കാർ കൊടുത്ത കരാർ സർക്കാർ പിൻവലിക്കണമെന്നും മറ്റും മന്ത്രി ജി സുധാകരൻ പറഞ്ഞതായുള്ള ഒരു പഴേ പത്രത്തിൽ വന്ന വാർത്തയുടെ കട്ടിംഗ് കഴിഞ്ഞ 9 ന് ഇയാൾ ഫേസ് ബുക്കിലൂടെ പോസ്റ്റ് ചെ യ്യുകയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ സുന്ദർ ജി ക്കെതിരെ പുന്നപ്ര പോലീസിൽ പരാതി ന ൽകുകയുമായിരുന്നു.പ രാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വന്ന പോലീസ് സുന്ദർ ജി യിലേക്ക് എത്തി ചേരുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും മായിരുന്നു എന്നാൽ മറ്റാരോ അയച്ച ഫേസ് ബുക്ക് പോ സ്റ്റാണെന്നും അത് താൻ ഫോർവേഡ് ചെയ്യു കയായിരുന്നു എന്നുമാണ് ഇയാൾ പോലിസിനോട് പറഞ്ഞത്. തുടർന്ന് ഇതിനെ പ്പറ്റിയും സൈബർ സെല്ലിന്റ സഹായത്തോടെ പോലീസ് അന്വേഷിച്ച് വരുകയാണ്. ഭരിക്കുന്ന സർക്കാർ കൊടുത്ത കരിമണൽ ഖനനം നിർത്തിവെക്കണമെന്ന സർക്കാരിന്റെ ഭാഗമായ മന്ത്രി പറഞ്ഞു എന്ന് വ്യാജ പ്രചരണം സൃഷ്ടിക്കുകയാ യിരുന്നു പ്രതി ചെയ്‌തെന്ന് കണ്ടെത്തുകയായിരുന്നു. എസ് എച്ച് ഒ, പി വി പ്രസാദി നൊപ്പം സീനിയർ സിവിൽ പോലീസ് ഓഫിസർമ്മാരായ അജീഷ്, ഷിബു,ബൈജു എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു

 

Related Articles

Back to top button