InternationalLatest

അഫ്ഗാന്‍ എംബസിയിലേക്ക് 8 ലക്ഷം ഡോളര്‍ അബദ്ധത്തില്‍ നിക്ഷേപിച്ച്‌ താലിബാന്‍

“Manju”

കാബൂള്‍: അഫ്ഗാന്‍ എംബസിയിലേക്ക് അബദ്ധത്തില്‍ പണം നിക്ഷേപിച്ച്‌ ഭീകരസംഘടനയായ താലിബാന്‍.
റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതു പ്രകാരം, അഫ്ഗാനിസ്ഥാന്റെ മുന്‍ പ്രസിഡന്റായ അഷ്റഫ് ഗനിയുടെ സര്‍ക്കാറിന് കൈമാറാനുള്ള പണമായിരുന്നു ഇത്. അതിനു പകരം, താജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന്‍ എംബസിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. അബദ്ധം പറ്റിയതറിഞ്ഞ താലിബാന്‍, താജിക്കിസ്ഥാന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടു. എന്നാല്‍, പണം തിരിച്ചു നല്‍കാനാവില്ല എന്നായിരുന്നു സര്‍ക്കാര്‍ പ്രതിനിധികളുടെ ഉത്തരം.

Related Articles

Back to top button