IndiaLatest

ഗുജറാത്തിൽ നിന്ന് രോഗബാധിതനായി വന്നയാൾ വഴിമധ്യേ മരിച്ചു, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തി

“Manju”

അനൂപ് എം. സി.

മാവേലിക്കര- ഗുജറാത്തിൽ വെച്ച് രോഗബാധിതനായി ആംബുലൻസിൽ നാട്ടിലേക്കു വന്നയാൾ വഴിമധ്യേ മരിച്ചു. തഴക്കര കല്ലിമേൽ മലയിൽ ജ്യോതികുമാർ (58) ആണ് സുഹൃത്തുക്കളൊടൊപ്പം ആംബുലൻസിൽ നാട്ടിലേക്ക് വരുന്നതിനിടെ കർണാടകയിൽ വെച്ച് മരിച്ചത്. സുഹൃത്തുക്കൾ വിവരം വീട്ടുകാരെ അറിയിച്ച ശേഷം രേഖകൾ സഹിതം കേരളത്തിലേക്ക് എത്തുകയായിരുന്നു.

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കല്ലിമേലെ വീട്ടുവളപ്പിൽ 12 അടി താഴ്ചയിൽ കുഴിയെടുത്തു സംസ്കാരം നടത്തി. സംസ്കാര ചടങ്ങിൽ പങ്കെടുത്ത 6 പേരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ജ്യോതികുമാർ കഴിഞ്ഞ 25 വർഷമായി ഗുജറാത്തിലാണ്.

എന്നാൽ മൃതദേഹവുമായെത്തിയ ഗുജറാത്ത് റജിസ്ട്രേഷനുള്ള ആംബുലൻസ് ഇന്നലെ വൈകിട്ട് മൂന്നു മണിക്കൂറോളം മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് തെക്ക് കടകൾക്ക് മുന്നിൽ വഴിയറിയാതെ നിർത്തിയിട്ടു. ദേവസ്വം ബോർഡ് കെട്ടിടത്തിന് സമീപത്തുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർ അറിയിച്ചതിനെ തുടർന്നു നഗരസഭയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെത്തി അന്വേഷണം നടത്തി. തുടർന്ന് രാത്രി എട്ടോടെ കാറിൽ രണ്ടുപേരെത്തി ആംബുലൻസിന് വഴികാട്ടി കൊണ്ടുപോകുകയായിരുന്നു. ദേവസ്വം ബോർഡ് കെട്ടിടത്തിന് സമീപത്തുള്ള കടത്തിണ്ണകളിൽ നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. മാവേലിക്കര പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.

 

Related Articles

Back to top button