IndiaLatest

കൊവിഡ് ഭീതി: മൃതദേഹം മാലിന്യവണ്ടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം പൊലീസ് നോക്കി നില്‍ക്കെ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മാലിന്യവണ്ടിയില്‍ കയറ്റി മോര്‍ച്ചറിയിലെത്തിച്ചു.

കൊവിഡ് ബാധിച്ചാവാം മരണമെന്ന് കരുതിയാണിത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് പൊലീസുകാരെയും മൂന്ന് കോര്‍പ്പറേഷന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു.

ബല്‍റാംപൂര്‍ സ്വദേശിയായ മുഹമ്മദ് അന്‍വറാണ് (45) മരിച്ചത്. പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസിലെത്തിയ അദ്ദേഹം പ്രവേശന കവാടത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മനുഷ്യത്വ രഹിതമായ സംഭവമാണ് നടന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. കൊവിഡ് ഭീതിയും അജ്ഞതയും മൂലമാണ് ഇങ്ങനെ പെരുമാറിയത്. പൊലീസിന്റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. കൊവിഡ് സംശയിക്കുന്ന ആളെ പി.പി.ഇ സ്യൂട്ട് ധരിച്ച്‌ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും സൂപ്രണ്ട് പറഞ്ഞു. മരിച്ച മുഹമ്മദ് അന്‍വറിന് കൊവിഡ് ഉണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ല

Related Articles

Back to top button