KeralaLatest

ബസ്ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അംഗീകാരം

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: കൂട്ടിയ ബസ്ചാര്‍ജ് ഈടാക്കുന്നത് റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. നേരത്തേ സിംഗില്‍ ബെഞ്ച് കൂടിയ നിരക്ക് ഈടാക്കാന്‍ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ബസ് യാത്രാനിരക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ചാര്‍ജ് കൂട്ടിയിരുന്നത്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തന്നെ ഉത്തരവ് പിന്‍വലിച്ചു. ഇതിന് പിന്നാലെ സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ബസ്ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

കോടതി ഉത്തരവ് പരിശോധിച്ച ശേഷം വേണ്ട തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. 12 രൂപയായിരുന്നു ബസുകളുടെ വര്‍ധിപ്പിച്ച മിനിമം ചാര്‍ജ്. ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചതോടെ സാധാരണക്കാരന് ആശ്വാസമായി. എന്നാല്‍ ബസുകളിലെ സാമൂഹ്യ അകലം എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button